Music: മോഹൻ സിത്താര Lyricist: ഒ എൻ വി കുറുപ്പ് Singer: കെ ജെ യേശുദാസ് Film/album: ഉത്സവമേളം
അമ്മേ ഗംഗേ മന്ദാകിനീ
ഈ മൺ ചെരാതും കൂടി
നിൻ തിരക്കൈയാലേറ്റു വാങ്ങി പോകൂ
നീയേ നീയേ എന്നുണ്ണിപ്പൂവിന്നമ്മേ
നീയാണഭയം (അമ്മേ…)
കന്യകയാമെൻ പാപം ചൂടും കനിയാം ഇതിനെ
അൻപെഴുമേതോ കൈയ്യിൽ ചേർക്കാൻ
കനിയൂ കനിയൂ
മറുകരയുണ്ടോ പറയൂ ദേവീ
വാത്സല്യാർദ്രമായ് പാടും അമ്മമാർ
അമ്മമാർ (അമ്മേ…)
തൻ രഥമേറിപ്പോകും സൂര്യൻ
തരളം തഴുകും
കണ്മണിയാമെൻ കന്നിപ്പൂവിൻ
കവിളിൽ മിഴിയിൽ
ഇവനെ വളർത്തൂ കതിരോൻ പോലെ
ആരും തേടും തേജോരൂപനായ് (അമ്മേ..)
————————————————————–