അമൃതകണികൾ പൊഴിയും നിശയിൽ
കരളിൽ വിടരും ഒരു മോഹം
മിഴിയും മിഴിയും ഇടയും സമയം
മെല്ലെ വളരും ഒരു ദാഹം
നിൻ മെയ്യാകെ പൂവിരിയെ
നിൻ ചെഞ്ചുണ്ടിൽ തേനുതിരെ
പലതും പലതും തമ്മിൽ പകരാം
(അമൃതകണികൾ…)
നിൻ നാണത്തിൽ നീരാടാൻ
ഞാൻ നിൽക്കെ
എന്തിനിനിയുമിനിയും താമസം
എൻ മാറിൽ നിൻ മുകുളങ്ങൾ ചൂടിക്കാൻ
മദനതിലകമൊന്നു ചാർത്തുവാൻ
കരളിൽ വിടരും ഒരു മോഹം
മെല്ലെ വളരും ഒരു ദാഹം
നിൻ ഉടലോടു ഞാൻ ചേരാൻ നോക്കുമ്പോൾ
ഒതുങ്ങി ഒതുങ്ങി പോണതെന്തിനോ
നിൻ മാധുര്യമൊന്നാകെ നൽകൂ നീ
പുളകം വന്നു പൊതിയും വേളയിൽ
(അമൃതകണികൾ…)
Music: എം എസ് വിശ്വനാഥൻLyricist: പൂവച്ചൽ ഖാദർSinger: ഉണ്ണി മേനോൻFilm/album: സ്ത്രീയ്ക്കു വേണ്ടി സ്ത്രീ