Music: മോഹൻ സിത്താര Lyricist: എ എസ് ഫ്രാൻസിസ് Singer: ജി വേണുഗോപാൽ Film/album: ഓർമ്മക്കുറിപ്പുകൾ
അരയാലിൻ ചോട്ടിലിരുന്നൊന്നു പാടുവാൻ
അകതാരിൽ മോഹം അതിയായ മോഹം
ആ മരച്ചില്ലയിലാടിക്കളിക്കും
തെന്നലിൻ തല്പത്തിൽ മയങ്ങുവാൻ മോഹം
അരയാലിൻ ചോട്ടിലിരുന്നൊന്നു പാടുവാൻ
അകതാരിൽ മോഹം അതിയായ മോഹം
ആ വഴി പോകും ജനങ്ങളെ നോക്കി
പരിചയപ്പുഞ്ചിരി തൂകുവാൻ മോഹം
ആ….
ആ വഴി പോകും ജനങ്ങളെ നോക്കി
പരിചയപ്പുഞ്ചിരി തൂകുവാൻ മോഹം
അമ്പലക്കാവിൽ തൊഴുതു മടങ്ങും
സുന്ദരിമാരെ കാണുവാൻ മോഹം
(അരയാലിൻ…)
തിങ്ങും ഹൃദയനൊമ്പര ഭാരം
ഇറക്കിയുറങ്ങുവാനെന്തൊരു മോഹം
ആ…..
തിങ്ങും ഹൃദയനൊമ്പര ഭാരം
ഇറക്കിയുറങ്ങുവാനെന്തൊരു മോഹം
അരികിൽ കളിക്കുവാൻ നിശബ്ദതയോതും
അഗാധസത്യങ്ങൾ ഗ്രഹിക്കുവാൻ മോഹം
(അരയാലിൻ…)