Music: ടി കെ ലായന്‍ Lyricist: ജി കെ പള്ളത്ത് Singer: കെ എസ് ചിത്ര Film/album: വാൽക്കണ്ണാടി
ആഷാഢസന്ധ്യയിലെ മേഘങ്ങളേ
ആയിരം ചിറകുള്ള മോഹങ്ങളേ..
ആഷാഢസന്ധ്യയിലെ മേഘങ്ങളേ
ആയിരം ചിറകുള്ള മോഹങ്ങളേ
അന്തരാത്മാവിൻ വേനലിലെരിയും
എൻ സ്വപ്നശാഖകളിൽ…
മന്ദാരപ്പൂ വിടർത്തൂ
കനവിന്റെ കണ്ണാടിക്കൂടുടഞ്ഞു
കതിരുകാണാക്കിളി പറന്നകന്നു
എൻ നിഴലേ ഈ വീഥിയിൽ
നീ എങ്കിലുമൊന്നനുഗമിക്കൂ
നനയുന്നുവോ പൂമിഴികൾ
കൊഴിയുന്നുവോ നിശാഗന്ധികൾ
ഈ യാത്രയിൽ എൻ ഓർമ്മകൾ
ഇനിയെങ്കിലും ഇട നൽകുമോ
ആഷാഢസന്ധ്യയിലെ മേഘങ്ങളേ
ആയിരം ചിറകുള്ള മോഹങ്ങളേ
ആഷാഢസന്ധ്യയിലെ മേഘങ്ങളേ
ആയിരം ചിറകുള്ള മോഹങ്ങളേ
അന്തരാത്മാവിൻ വേനലിലെരിയും
എൻ സ്വപ്നശാഖകളിൽ..
മന്ദാരപ്പൂ വിടർത്തൂ