ചാരു മന്ദസ്മിതം ചൊരിയും ശാരദേന്ദു മലരേ
അഴകിൻ തേൻകുടമായ് അണയൂ സൗന്ദര്യമേ
ചാരു മന്ദസ്മിതം ചൊരിയും ശാരദേന്ദു മലരേ
ഇനി വരും നിശയുടെ നീലാകാശത്തിൽ
നിറമഴിഞ്ഞലകളിൽ വീഴും പകലൊളിയിൽ
വന്ധ്യ മേഘങ്ങളിൽ വർഷ സംഗീതമായ്
വന്യ മോഹങ്ങളിൽ ഹർഷ സായൂജ്യമായ്
വന്നുയിരൂതി എന്നെയുണർത്തൂ നീ
ചാരു മന്ദസ്മിതം ചൊരിയും ശാരദേന്ദു മലരേ
അഴകിൻ തേൻകുടമായ് അണയൂ സൗന്ദര്യമേ
തളിരിതൾ മിഴിയിലെ സ്നേഹാർദ്രത പോലെ
പനിമലർ ഇതളിലെ നീഹാരം പോലെ
മൗന തീരങ്ങളിൽ മന്ത്ര സംഗീതമായ്
വർണ്ണസ്വപ്നങ്ങളായ് വന കല്ലോലമായ്
വന്നുടലാകെ വാരിപ്പുണരൂ നീ
ചാരു മന്ദസ്മിതം ചൊരിയും ശാരദേന്ദു മലരേ
അഴകിൻ തേൻകുടമായ് അണയൂ സൗന്ദര്യമേ
ചാരു മന്ദസ്മിതം ചൊരിയും ശാരദേന്ദു മലരേ
Music: ഔസേപ്പച്ചൻLyricist: ഷിബു ചക്രവർത്തിSinger: എം ജി ശ്രീകുമാർFilm/album: നമ്പർ 20 മദ്രാസ് മെയിൽ