Music: ജോൺസൺ Lyricist: യൂസഫലി കേച്ചേരി Singer: കൃഷ്ണചന്ദ്രൻസംഘവും Film/album: അൻപതു ലക്ഷവും മാരുതിക്കാറും
ചക്രവർത്തി നീ ബമ്പർ ചക്രവർത്തി നീ (2)
പെൺമനം പോലെ പുരുഷഭാഗ്യവും
വിണ്ണവർക്കുമജ്ഞാതം
അജ്ഞാതം അജ്ഞാതം (ചക്രവർത്തി നീ)
മേലേ വാനം നമ്മൾക്കായൊരു
നീലപ്പട്ടു നിവർത്തീ
അൻപതു ലക്ഷവുമൊരു മാരുതിയും
നമ്മുടെ മുറ്റത്തെത്തീ (മേലേ വാനം)
ലക്ഷ്മിയരികിൽ വരവുണ്ട്
നമുക്കുമവളിൽ കണ്ണുണ്ട് (3) (ചക്രവർത്തി നീ)
ഭാഗ്യഹിമാലയമാമലയേറിയ
യോഗ്യൻ ഞാനീയുലകിൽ
യോഗ്യൻ ഞാനീയുലകിൽ
ഇന്നലെ വരെയും വെറുമൊരു യാചകൻ
ഇന്നോ വമ്പൻ മുതലാളി (ഭാഗ്യ)
പകിട മറിഞ്ഞതു പന്ത്രണ്ട്
നമുക്കുമതിലൊരു പങ്കുണ്ട് (3) (ചക്രവർത്തി നീ)