Music: ജോൺസൺ Lyricist: ബിച്ചു തിരുമല Singer: കെ എസ് ചിത്ര Film/album: പൂച്ചയ്ക്കാരു മണി കെട്ടും
ചന്ദനത്തോണിയുമായ് നീയവിടെ -എൻ
അല്ലിമലർ കുമ്പിളുമായ് ഞാനിവിടെ
ഒരു നോക്കു കാണുവാൻ
കളിവാക്കു മിണ്ടുവാൻ
ഇനിയും വരുമോ വരുമോ മൂകതാരമേ
ചന്ദനത്തോണിയുമായ് നീയവിടെ -എൻ
അല്ലിമലർ കുമ്പിളുമായ് ഞാനിവിടെ
കണ്ണീർപ്പാടത്തും കരളിൻ ഇറയത്തും
അറിയാതറിയാതിടറി വരും സ്നേഹത്തുമ്പീ
സ്വപ്നങ്ങൾ മേയും മന്ദാര പൂമേട്ടിൽ
നിന്നെ കാണാനായ് വന്നു
മഴവില്ലിൻ മുനയാൽ ഞാൻ എഴുതി നിന്റെ രൂപം
വേദനയിൽ കനിവേകും രൂപം
(ചന്ദനത്തോണി…)
ഓരോ നെടുവീർപ്പിൽ ഇരുമെയ് ഉലയുമ്പോൾ
അകലാനരുതാതന്നൊരു നാൾ ഒന്നായ്
നമ്മൾ
മഴയുണരുമ്പോൾ പൊൻവെയിൽ
മായുമ്പോൾ
കാർമുകിൽ കുട നിവർത്തി നമ്മൾ
ശുഭകാലം വരവായി ഇനിയും നീ വരില്ലേ
ഈ നെഞ്ചിൽ നിന്നോർമ്മകൾ മാത്രം
(ചന്ദനത്തോണി…)