ചെമ്പനീര്‍പൂക്കള്‍ -chempaneer pookkal lyrics

Music: ദർശൻ രാമൻ Lyricist: ചുനക്കര രാമൻകുട്ടി Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര Film/album: പൊന്നുരുക്കും പക്ഷി

ചെമ്പനീര്‍പൂക്കള്‍ ചൂടി ആടീ

ആ വനികള്‍നിന്നു.. വീശിടും പൂങ്കാറ്റില്‍ ..ഉം ..ഉം

ചെമ്പനീര്‍പൂക്കള്‍ ചൂടി ആടീ

ആ വനികള്‍നിന്നു വീശിടും പൂങ്കാറ്റില്‍..

ചന്ദനശശികലപോല്‍ നീന്തി

എന്നരികില്‍ വന്നു നീ സഖീ പൂങ്കാവില്‍

ചെമ്പനീര്‍പൂക്കള്‍ ചൂടി ആടീ

ആ വനികള്‍നിന്നു വീശിടും പൂങ്കാറ്റില്‍..

ചന്ദനശശികലപോല്‍ നീന്തി

എന്നരികില്‍ വന്നു നീ സഖീ പൂങ്കാവില്‍ ..

നെഞ്ചിലുറങ്ങും മോഹം പുഞ്ചിരി തൂകി

സപ്തസ്വരങ്ങള്‍ പാടി ശാരികപ്പൈതല്‍ ..ആ
ചെമ്പനീര്‍പൂക്കള്‍ ചൂടി ആടീ

ആ വനികള്‍നിന്നു വീശിടും പൂങ്കാറ്റില്‍..

ചന്ദനശശികലപോല്‍ നീന്തി

എന്നരികില്‍ വന്നു നീ സഖീ പൂങ്കാവില്‍ ..
സ്വര്‍ലോക ലാവണ്യമായി നീ..

കതിര്‍വീശിയാന്നു എന്നുമേ (2)

പഞ്ചമരാഗം പാടി വരും ഞാന്‍

സ്നേഹസുഗന്ധം തേടിവരും ഞാന്‍

ശിശിരം ചൊരിയും കുളിരായ് നീ വരൂ മുന്നിൽ

എന്നും ..ആ ..ആ
ചെമ്പനീര്‍പൂക്കള്‍ ചൂടി ആടീ

ആ വനികള്‍നിന്നു വീശിടും പൂങ്കാറ്റില്‍..

ചന്ദനശശികലപോല്‍ നീന്തി

എന്നരികില്‍ വന്നു നീ സഖീ പൂങ്കാവില്‍ ..

ആ ..ആ …
എന്‍ മുന്നില്‍ ചിരിതൂകി വന്നു നീ

ഒരു ജന്മ സാഫല്യം ഏകുവാന്‍ (2)

കുങ്കുമം പൂക്കും താഴ്‌വരതോറും

ചന്ദനം ചാര്‍ത്തും കാടുകള്‍ തോറും

ചിരി തന്‍ ചിലമ്പ് കിലുക്കി

പോയിടാമിന്ന് ….. ദേവാ ..ആ ..ആ
ചെമ്പനീര്‍പൂക്കള്‍ ചൂടി ആടീ

ആ വനികള്‍നിന്നു വീശിടും പൂങ്കാറ്റില്‍..

ചന്ദനശശികലപോല്‍ നീന്തി

എന്നരികില്‍ വന്നു നീ സഖീ പൂങ്കാവില്‍ ..

നെഞ്ചിലുറങ്ങും മോഹം പുഞ്ചിരി തൂകി

സപ്തസ്വരങ്ങള്‍ പാടി ശാരികപ്പൈതല്‍ ..ആ

ചെമ്പനീര്‍പൂക്കള്‍ ചൂടി ആടീ ….

എന്നരികില്‍ വന്നു…ആ … നീ സഖീ പൂങ്കാവില്‍ ..

Chembaneer Pookkal… | Superhit Malayalam Movie | Ponnurukkum Pakshi | Movie Song

Leave a Comment