എൻ പൂവേ പൊൻ പൂവേ -En poove ponpoove lyrics

Music: ഇളയരാജ Lyricist: ബിച്ചു തിരുമല Singer: എസ് ജാനകി Raaga: കീരവാണി Film/album: പപ്പയുടെ സ്വന്തം അപ്പൂസ്

ആ…ആ…ആ…

എൻ പൂവേ പൊൻ പൂവേ 

ആരീരാരം പൂവേ

കനവും നീ നിനവും നീ 

വായോ വായോ വാവേ

ഉണ്ണിക്കണ്ണാ എന്നെന്നും

ഉണ്ണിക്കണ്ണാ എന്നെന്നും

നിന്നെക്കൂടാതില്ല ഞാൻ 

കുഞ്ഞാവേ ഓ…

എൻ പൂവേ പൊൻ പൂവേ

ആരീരാരം പൂവേ

കനവും നീ നിനവും നീ 

വായോ വായോ വാവേ
പൂവസന്തം പൊന്നുപൂശും 

പുലർക്കിനാവിൻ തൂവലാലേ

അമ്പിളിപ്പൊൻ മഞ്ചമൊന്നിൽ

നിനക്കു മൂടാൻ പുതപ്പു നെയ്യാം

നീ പിറന്ന സമയം മുതൽ 

ഞാൻ പിരിഞ്ഞ നിമിഷം വരെ

നീ പിറന്ന സമയം മുതൽ 

ഞാൻ പിരിഞ്ഞ നിമിഷം വരെ

ഉല്ലാസം ആനന്ദം കുഞ്ഞോനേ

എൻ പൂവേ പൊൻ പൂവേ 

ആരീരാരം പൂവേ

കനവും നീ നിനവും നീ 

വായോ വായോ വാവേ

ഉണ്ണിക്കണ്ണാ എന്നെന്നും

ഉണ്ണിക്കണ്ണാ എന്നെന്നും

നിന്നെക്കൂടാതില്ല ഞാൻ 

കുഞ്ഞാവേ ഓ…

എൻ പൂവേ പൊൻ പൂവേ 

ആരീരാരം പൂവേ

കനവും നീ നിനവും നീ 

വായോ വായോ വാവേ
നിൻ മനസ്സിൻ താളിനുള്ളിൽ

മയിൽകുരുന്നിൻ പീലിയാകാം

നീ വിതുമ്പും നോവിലെല്ലാം 

കുളിർ നിലാവായ് ഞാൻ തലോടാം

നിന്റെ പൂവലിമ നനയുകിൽ

നിന്റെ കുഞ്ഞു മനമുരുകുകിൽ

നിന്റെ പൂവലിമ നനയുകിൽ 

നിന്റെ കുഞ്ഞു മനമുരുകുകിൽ

ആറ്റാനും മാറ്റാനും ഞാനില്ലേ

എൻ പൂവേ പൊൻ പൂവേ 

ആരീരാരം പൂവേ

കനവും നീ നിനവും നീ 

വായോ വായോ വാവേ

ഉണ്ണിക്കണ്ണാ എന്നെന്നും

ഉണ്ണിക്കണ്ണാ എന്നെന്നും

നിന്നെക്കൂടാതില്ല ഞാൻ 

കുഞ്ഞാവേ ഓ…

എൻപൂവേ പൊൻപൂവേ 

ആരീരാരം പൂവേ

കനവും നീ നിനവും നീ 

വായോ വായോ വാവേ

En Poove -Pappayude Swantham Appoos

Leave a Comment