ഏതോ നിശാഗന്ധിതന്‍
നിശ്വാസമേല്‍ക്കും രാപ്പാടി ഞാൻ
പ്രിയമുള്ള നിന്നെ വിളിക്കുന്ന നേരം
എകാന്തമാകും വഴിത്താരയില്‍
പോരൂ….പോരൂ….
പോരൂ….പോരൂ….
ഓ…..
പൂന്തിങ്കള്‍ തൂവല്‍ പൊഴിക്കുന്ന തീരം
പൂകുന്നു മെല്ലെ നിനക്കായി ഞാന്‍
ഇളംചില്ല മന്ദം ഉരുമ്മുന്ന നേരം
വികാരങ്ങള്‍ തമ്മില്‍ കൈമാറുവാന്‍
പോരൂ….പോരൂ….
പോരൂ….പോരൂ….
ഓ…..
തൂമഞ്ഞു നീരില്‍ നീരാടും യാമം
പാലപ്പൂ വാരി ചൂടുന്ന യാമം
വിരിക്കുന്നു തല്പം നമുക്കായിതാ
ഉന്മാദഗന്ധം പരക്കുന്ന നേരം
ഉടൽകൊണ്ടു തമ്മില്‍ ഒന്നാകുവാന്‍
പോരൂ….പോരൂ….
പോരൂ….പോരൂ….
ഏതോ നിശാഗന്ധിതന്‍
നിശ്വാസമേല്‍ക്കും രാപ്പാടി ഞാൻ
പ്രിയമുള്ള നിന്നെ വിളിക്കുന്ന നേരം
എകാന്തമാകും വഴിത്താരയില്‍
പോരൂ….പോരൂ….
പോരൂ….പോരൂ….
ഓ…..
Music: എ ടി ഉമ്മർLyricist: പൂവച്ചൽ ഖാദർSinger: കെ എസ് ചിത്രFilm/album: അവൾക്കൊരു ജന്മം കൂടി