ഏഴു നിറങ്ങളുള്ള കുപ്പിവള

ഏഴു നിറങ്ങളുള്ള കുപ്പിവള വിൽക്കും

മാരിവിൽ കാവടിക്കാരാ(2)

ഓരോ നിറത്തിലും ഓരോ വള വേണം

ഒന്നിങ്ങു വന്നേ പോ ഒന്നിങ്ങു നിന്നേ പോ (ഏഴു നിറങ്ങളുള്ള..)

എൻ മുഖം നോക്കിയെൻ മാരനോതും

എനിക്കെല്ലാ നിറവുമെന്തിഷ്ടമാണ് (2)

എന്റെയീക്കണ്ണിലെ നീലിമയും (2)

എന്റെയീ ചുണ്ടിലെ ചെഞ്ചുവപ്പും

കവിളിന്നിളം ചുവപ്പും  (ഏഴു നിറങ്ങളുള്ള..)
എൻ കരം മാറോടണക്കുമവൻ

ഏഴു വർണ്ണക്കളിക്കയ്യിൽ പാടുമല്ലോ (2)

തെറ്റിപ്പിടഞ്ഞു ഞാൻ മാറുകില്ലാ (2)

കുപ്പിവളകളുടഞ്ഞാലോ

വളകളുടഞ്ഞാലോ  (ഏഴു നിറങ്ങളുള്ള..)
———————————————————–

Music: വിദ്യാധരൻLyricist: ഒ എൻ വി കുറുപ്പ്Singer: കെ എസ് ചിത്രRaaga: ആഭേരിFilm/album: രാധാമാധവം

Evergreen Film Song | Ezhunirangalulla Kuppivalavilkkum | Radha Madhavam | Malayalam Film Song

Leave a Comment