Music: എസ് പി വെങ്കടേഷ് Lyricist: കൈതപ്രം Singer: കെ ജെ യേശുദാസ് Film/album: എന്നോടിഷ്ടം കൂടാമോ
ലാലാലാ…ലാലാലാ…ലാലാ..
ഹേയ് നിലാക്കിളീ നേരമായ്
എൻ മനോരഥം സാന്ദ്രമായ്
സ്നേഹദൂതിയായ് യാമിനീ
ഉണരാറായ് കിന്നരൻ (ഹേയ് നിലാക്കിളീ)
അലകൾ തൊഴുതുയരും മദലയനദിയിൽ
നീരാടാൻ അഴകിൻ പിയോണികൾ
വിടരുന്ന വേളയിൽ
അഴകിൻ പിയോണികൾ വിടരുന്ന വേളയിൽ
ഉണരാറായ് കിന്നരൻ
ഹേയ് നിലാക്കിളീ നേരമായ്
ലഹരിയൊഴുകി വരും ഹൃദയമധുവനിയിൽ
ആലോലം വിരിയുന്നു പീലികൾ
കുളിരുന്നു മർമ്മരം
വിരിയുന്നു പീലികൾ കുളിരുന്നു മർമ്മരം
ഉണരാറായ് കിന്നരൻ (ഹേയ് നിലാക്കിളീ)