ഹായ് സ്മിതേ സുസ്മിതേ -Hi Smithe susmithe lyrics

Music: ടി കെ ലായന്‍ Lyricist: ജി കെ പള്ളത്ത് Singer: കെ ജെ യേശുദാസ് Film/album: വാൽക്കണ്ണാടി

ഹായ് സ്മിതേ….സുസ്മിതേ 

വാ പ്രിയേ ലോലിതേ 

നിലാവ് പെയ്യുമീ നീലരാവിൽ നീ 

വിലാസലോലയായ് വികാരധാരയായ് 

എന്റെ പുഷ്പമേട നീ അലങ്കരിക്കുമോ 

ഹായ് അലങ്കരിക്കുമോ 

അലങ്കരിക്കുമോ അലങ്കരിക്കുമോ
നിന്റെ ദർശനം മനസ്സിൽ മാധവം 

വിടർന്നു പാടിടും വസന്തകോകിലം 

തുളുമ്പിടുന്ന യൗവനം പകർന്നു നീ തരൂ 

എന്റെ സ്വപ്നവർണ്ണവാടിയിൽ

മരാളികേ വരൂ മനോഹരീ വരൂ

ഹായ് സ്മിതേ സുസ്മിതേ…

വാ പ്രിയേ…ലോലിതേ 
നിന്റെ സ്പർശനം പകർന്ന ലാളനം 

തളിർത്തു ജീവനിൽ മാധവോത്സവം 

നിന്റെ ചുണ്ടിൽ ഞാനൊരോമൽ വേണുവായിടാം 

എന്റെ നൃത്തമണ്ഡപങ്ങളിൽ

മരാളികേ വരൂ മനോഹരീ വരൂ
ഹായ് സ്മിതേ സുസ്മിതേ…

വാ പ്രിയേ ലോലിതേ… 

നിലാവ് പെയ്യുമീ നീലരാവിൽ നീ 

വിലാസലോലയായ് വികാരധാരയായ് 

എന്റെ പുഷ്പമേട നീ അലങ്കരിക്കുമോ 

ഹായ് അലങ്കരിക്കുമോ 

അലങ്കരിക്കുമോ അലങ്കരിക്കുമോ

Hai smithe (Rala Rajan)

Leave a Comment