ഹിമമേഘങ്ങൾ തൻ ലാളനം

ആ….

ഹിമമേഘങ്ങൾതൻ ലാളനം

നിറനാളങ്ങൾതൻ മേളനം

നിശീഥിനി ഒരുക്കും വീഥിയിൽ

ഉൾപ്പെയ്യും കാറ്റിൻ വീചിയായി 

വരുന്നു ഞാൻ

(ഹിമമേഘം…)
പാൽപാലപ്പൂവിൻ പരിമളം

കാർതെന്നൽ വീശും വേളയിൽ

എൻ കണ്ണിൽ മിന്നൽപ്പിണരുകൾ

തീജ്വാലയാകും വേളയിൽ

എന്നുള്ളിൻ മന്ത്രണങ്ങൾ കേൾക്കു നീ

എൻ നെഞ്ചം ശയ്യയാക്കി മാറ്റു നീ

ഒരേയൊരു മോദമോടെ ഞാൻ

വരുന്നു പൂനിലാവിൽ നീന്തി ഞാൻ

വരുന്നു ഞാൻ

നിശീഥിനീ…
നിൻ ദേഹമെന്റെ കൈകളിൽ

പൂപ്പന്തു പോലെയാകവേ

നിൻ ജീവനെന്റെ വിരൽകളിൽ

നീർപ്പോളയായി മാറവേ

എൻ നീണ്ട ചുംബനങ്ങളേല്ക്കു നീ

ആനന്ദസ്വർഗ്ഗമൊന്നു പൂകു നീ

ഒരേയൊരു ലക്ഷ്യമോടെ ഞാൻ

വരുന്നു പൂനിലാവിൽ നീന്തി ഞാൻ

വരുന്നു ഞാൻ

(ഹിമമേഘം…)

Music: എ ടി ഉമ്മർLyricist: പൂവച്ചൽ ഖാദർSinger: ആശാലതFilm/album: ഗസ്റ്റ് ഹൗസ്

Leave a Comment