Music: ടി കെ ലായന്‍ Lyricist: ജി കെ പള്ളത്ത് Singer: കെ ജെ യേശുദാസ് Film/album: വാൽക്കണ്ണാടി
കളകളമൊഴികള്‍ കൊഞ്ചി കിളികള്‍ ഉണര്‍ന്നു
തരിവള തഴുകി കാറ്റില്‍ പരിമളമൊഴുകി
കാനന ഭംഗികള്‍ ചൂടി
ഗ്രാമമുണര്‍ന്നെന്റെ കൈകളില്‍ തന്നതോ
സ്നേഹമാം വാല്‍ക്കണ്ണാടി
സ്നേഹമാം വാല്‍ക്കണ്ണാടി
പണ്ടൊരു കാറ്റിന്റെ ചുണ്ടത്തു ഞാനെന്റെ
പുല്ലാങ്കുഴലു മറന്നു വെച്ചു
പണ്ടൊരാത്മാവിന്റെ ചെപ്പിലെൻ മോഹത്തിൻ
കരിവളപ്പൊട്ടു ഞാനൊളിച്ചു വെച്ചു
കരിവളപ്പൊട്ടു ഞാനൊളിച്ചു വെച്ചു
പണ്ടൊരു ചെമ്പരത്തിപ്പൂവിന്നിതളിലെന്‍
നൊമ്പരച്ചിത്രം വരച്ചു വെച്ചു
പണ്ടെന്റെ ബാല്യം പഠിപ്പിച്ച പാട്ടിന്റെ
പല്ലവി ഞാനൊന്നു മൂളി
പല്ലവി ഞാനൊന്നു മൂളി
കളകളമൊഴികള്‍ കൊഞ്ചി കിളികള്‍ ഉണര്‍ന്നു
തരിവള തഴുകി കാറ്റില്‍ പരിമളമൊഴുകി
കാനന ഭംഗികള്‍ ചൂടി
ഗ്രാമമുണര്‍ന്നെന്റെ കൈകളില്‍ തന്നതോ
സ്നേഹമാം വാല്‍ക്കണ്ണാടി
സ്നേഹമാം വാല്‍ക്കണ്ണാടി