Music: രവീന്ദ്രൻ Lyricist: ശ്രീകുമാരൻ തമ്പി Singer: എം ജി ശ്രീകുമാർ Film/album: കള്ളനും പോലീസും
കളിക്കാം നമുക്കു കളിക്കാം കള്ളനും പോലീസും കളിക്കാം
കളിയിൽ ഞാൻ എപ്പൊഴും പോലീസ്
കഥയറിയുന്നവൻ നീ കള്ളൻ
ലാത്തിയും തോക്കും എന്റെ കൈയ്യിൽ
അടിയും തൊഴിയും നിന്റെ മെയ്യിൽ
(കളിക്കാം ….)
ജനിക്കുമ്പോളാരും കള്ളനല്ല
മരണത്തെ ജയിക്കും പോലീസില്ല (2)
വേഷങ്ങളഴിച്ചാൽ നമ്മളെ തമ്മിൽ
തിരിച്ചറിയാനും വഴികളില്ല
തല്ലുന്നു ഞാൻ കൊള്ളൂന്നു നീ
രന്റും വയറിനു വേണ്ടി ഹാ
(കളിക്കാം…)
പോലീസു വളർന്നാൽ ഡി ജി പി വരെ
കള്ളൻ വളർന്നാൽ അതിനും മേലെ (2)
ഒത്തിരിയൊത്തിരി വളർന്ന കള്ളൻ
എത്താത്ത ഗോപുര മണിമകുടം
പാടുന്നു ഞാൻ കേൾക്കുന്നു നീ
രണ്ടും ദൈവഹിതം താൻ ഹേയ്
(കളിക്കാം..)