കനക മണിമയ -Kanaka manimaya lyrics

Music: മോഹൻ സിത്താര Lyricist: ഒ എൻ വി കുറുപ്പ് Singer: സുജാത മോഹൻ Raaga: നാട്ട Film/album: ഉത്സവമേളം

ആ…

കനക മണിമയ കങ്കണധ്വനി തരളം കരയുഗളം

കമനീയമൊരു താമര മുകുളം വിടർത്തി

കളകാഞ്ചിയുലഞ്ഞൂ മണിനൂപുരം

ചിരി ചൊരിഞ്ഞൂ

അളിവേണിയുലഞ്ഞു നടമാടും ദേവീ

ആവണീ ശിവകാമിനീ ഗിരിനന്ദിനീ ദേവീ
തിരുമിഴിയാലുഴിയും മുരരിപുവിൻ പുളകം

പുതുനിരയായുദിക്കേ

ത്രികാലങ്ങൾ തുടികൊട്ടി

ത്രിഭുവനം തിരുവരങ്ങായ്

തൃപ്പദങ്ങൾ സഹസ്രാരപദ്‌മമായി
കനക മണിമയ കങ്കണധ്വനി തരളം കരയുഗളം

കമനീയമൊരു താമരമുകുളം വിടർത്തി

കളകാഞ്ചിയുലഞ്ഞൂ മണിനൂപുരം

ചിരി ചൊരിഞ്ഞൂ

അളിവേണിയുലഞ്ഞു നടമാടും ദേവീ

ആവണീ ശിവകാമിനീ ഗിരിനന്ദിനീ ദേവീ

Kanaka manimaya (Ulsavamelam)

Leave a Comment