കണ്ണാടിയാദ്യമായെൻ -kannadi adyamayen lyrics

Music: ബോംബെ രവി Lyricist: യൂസഫലി കേച്ചേരി Singer: കെ എസ് ചിത്ര Film/album: സർഗം

അ..നാ…തന…തതന…അ….

സരിഗപധ ഗപധസധപ-ഗധപഗരി

ഗപധപഗരി സഗരിസധപ അ…
കണ്ണാടിയാദ്യമായെൻ

ബാഹ്യരൂപം സ്വന്തമാക്കി

ഗായകാ നിൻ സ്വരമെൻ

ചേതനയും സ്വന്തമാക്കി
പാലലകളൊഴുകിവരും

പഞ്ചരത്നകീർത്തനങ്ങൾ

പാടുമെന്റെ പാഴ്‌സ്വരത്തിൽ

രാഗഭാവം നീയിണക്കീ

നിന്റെ രാഗസാഗരത്തിൻ‍

ആഴമിന്നു ഞാനറിഞ്ഞൂ

(കണ്ണാടി…)
കോടിസൂര്യകാന്തിയെഴും

വാണിമാതിൻ ശ്രീകോവിൽ

തേടിപ്പോകുമെൻ വഴിയിൽ

നിൻ മൊഴികൾ പൂവിരിച്ചൂ

നിന്റെ ഗാനവാനമാർന്ന

നീലിമയിൽ ഞാനലിഞ്ഞു

(കണ്ണാടി…)

Kannadi Adyamayen…malayalam song-(mallulive.com).wmv

Leave a Comment