Music: ജെ എം രാജു Lyricist: യൂസഫലി കേച്ചേരി Singer: കൃഷ്ണചന്ദ്രൻകെ എസ് ചിത്രവിജയൻ കോവൂർ Film/album: ഷെവലിയർ മിഖായേൽ
കണ്ണാടിക്കവിളിലെ കല്യാണസൌഗന്ധികം
മെല്ലെ ഞാനൊന്നിറുത്തോട്ടെ
രതിമോഹിനീ രസരഞ്ജിനീ
കനവിൽ നിനവിൽ മധുരം നീയല്ലോ
നെഞ്ചിലേ വാഴുമെൻ പ്രാണേശ്വരാ
(കണ്ണാടിക്കവിളിലെ…)
അല്ലിപ്പൂവിൽ ശലഭം വന്നു
സുന്ദരീ ആടു നീ
കല്ലോലനിരയിൽ മന്ദാരത്തോണി
ഹൃദയം പോലെ ഇളകിയാടി
പൊൻപൂക്കളോ നിന്മേനിയിൽ
രോമാഞ്ചമോ കണ്മണീ പറയൂ നീ
കരയും തേനലയും പുൽകുമ്പോൾ
എൻ മോഹം രാഗഗീതങ്ങളായ്
(കണ്ണാടിക്കവിളിലെ…)
മെല്ലെ മെല്ലെ വരു നീ പ്രിയാ
നൽകിടാം തേൻകണം
നെയ്യാമ്പൽ പോലെ നിന്മണിച്ചുണ്ടിൽ
ചിരിതൻ പൂവോ പ്രേമക്കിനാവോ
നീലാംബരം നീരാഴിയിൽ
കണ്ണാടി നോക്കുന്നിതാ പ്രിയതമാ
കവിളിൽ നിൻ ചൊടിയിൽ
സിന്ദൂരം ചാലിച്ചോ
മന്മഥൻ മോഹനൻ
(കണ്ണാടിക്കവിളിലെ…)