കണ്ണു കണ്ണിൽ കൊണ്ട നിമിഷം മുതൽ
കളിയാടി തോൽക്കുകയാണെൻ നെഞ്ചം
വർണ്ണജാലം കാട്ടും നിൻ ലോചനം
കഥ മാറ്റിയെഴുതും പൊൻതൂവൽ
(കണ്ണ്…)
നിൻ മാറിൽ ചായുവാൻ
നിൻ മദം നുകരുവാൻ
കാത്തു ജന്മം ഞാനെത്ര
നിൻ സ്വരം പെയ്യും
ലഹരിതൻ പുഴയിൽ
നീന്തുകയാണെൻ ഭാവന
(കണ്ണ്…)
എൻ നെഞ്ചിനുള്ളിലെ പൊന്നഴിക്കൂട്ടിന്റെ
വാതിൽ നിനക്കായ് തുറന്നു ഞാൻ
കപടമീ ലോകം അറിയുകെൻ തങ്കം
അനഘമെൻ പ്രേമം ഓമലേ
(കണ്ണ്…)
Music: ഔസേപ്പച്ചൻLyricist: ശ്രീകുമാരൻ തമ്പിSinger: എം ജി ശ്രീകുമാർFilm/album: അക്കരെയക്കരെയക്കരെ