Music: ജി ദേവരാജൻ Lyricist: പൂവച്ചൽ ഖാദർ Film/album: ആദ്യരാത്രിക്കു മുൻപ്
കരിമ്പൂ വില്ലൊള്ള തേവരെ കണ്ട്
കൈതപ്പൂവമ്പൊള്ള തേവരെക്കണ്ട്
കാട്ടുപെണ്ണിനൊരാട്ടം
കാത്തിരുന്നൊരു മേളം
പൊങ്ങും ഇമ്പം തഞ്ചും
നെഞ്ചിൽ തിന്തിമിത്താളം ( കരിമ്പു…)
പൂമങ്കമാരുടെ താമരക്കണ്ണിൽ ..കണ്ണിൽ
പൂത്തിരി പോലെ ആയിരം സ്വപ്നം സ്വപ്നം
കൊളുത്തി നിൽക്കും രാവ്
മയക്കി നിൽക്കും രാവ്
ആണും പെണ്ണും വാ
ആടാൻ പാടാൻ വാ
കരളിലെ അറയിലെ
മുത്തും പൊന്നും താ ( കരിമ്പു…)
മാരനെക്കാക്കണ കന്നികൾക്കുള്ളിൽ ഉള്ളിൽ
മൊട്ടിട്ടു നിൽക്കും ആദ്യത്തെ മോഹം മോഹം
വിടർത്തിയെത്തും നാള്
വിരുന്നൊരുക്കും നേരം
ആണും പെണ്ണും വാ
തമ്മിൽ ചേരാൻ വാ
ഉടലിലെ ഉയിരിലെ
ചൂടും ചൂരും താ