Music: മോഹൻ സിത്താര Lyricist: ഒ എൻ വി കുറുപ്പ് Singer: സുജാത മോഹൻകോറസ് Film/album: ഉത്സവമേളം
കസവുള്ള പട്ടുടുത്ത് കവണിപുതച്ച്
കൈത്താളത്തില്‍ തരികിടധിമി താളമടിക്കും
കാഥികനുണ്ടോ നാത്തൂനേ
കഥകഥയോ അമ്മായിക്കഥ
ഈച്ചക്കഥ പൂച്ചക്കഥയോ
കഥയില്ലാക്കഥ പറയുന്നൊരു കാഥികനുണ്ടോ നാത്തൂനേ
കൊശകൊശലേ പെണ്ണുണ്ടോ ചെറു
കോശാലേ പെണ്ണുണ്ടോ
കൊശകൊശലേ പെണ്ണുണ്ടോ ചെറു
കോശാലേ പെണ്ണുണ്ടോ
വലിയൊരു ചന്ദനഗോപിയിട്ട്
അതിലൊരു കുങ്കുമക്കുത്തുമിട്ട്
ചൊടിയിലലങ്കാരച്ചിരിയും വെച്ച് ഇതിലെയൊരാള്‍ വന്നു നാത്തൂനേ
കൊശകൊശലേ പെണ്ണുണ്ടോ ചെറു
കോശാലേ പെണ്ണുണ്ടോ
കൊശകൊശലേ പെണ്ണുണ്ടോ ചെറു
കോശാലേ പെണ്ണുണ്ടോ
കണ്ണകിയുടെ കഥ പാടും സ്വര്‍ണ്ണമണിച്ചിലമ്പുമായ്
കണ്ണഞ്ചും നര്‍ത്തനമുണ്ടീ
കളിയരങ്ങില്‍ നാളേ
അണിയറയില്‍ വീണമീട്ടാന്‍ അപ്സരസ്സുകളാണല്ലോ
അതുകാണാന്‍ പൊതിയുംകെട്ടി
പോരണ്ടേ നാത്തൂനേ
കൊശകൊശലേ പെണ്ണില്ലാ ചെറു
കോശാലേ പെണ്ണില്ല
കൊശകൊശലേ പെണ്ണില്ലാ ചെറു
കോശാലേ പെണ്ണില്ല