കാവേ തിങ്കള്‍ പൂവേ
പൊന്‍കിടാവേ കുഞ്ഞിനിലാവേ
ഒന്നാനാം കുന്നില്‍
ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍..
പിച്ചപ്പിച്ച നടന്നാല്
രണ്ടാനാം കുന്നില്‍ ഈരടിക്കുന്നില്‍
പൊങ്ങിപ്പൊങ്ങി പറക്കാല്ലോ..
കാവേ..തിങ്കള്‍ പൂവേ..
പൊന്‍കിടാവേ കുഞ്ഞിനിലാവേ
കഞ്ചേലില്‍ നിന്നു ചാഞ്ചാട് ..
ചെഞ്ചമ്മേ കൊഞ്ചെടീ തേന്‍ചൊല്ല്
പഞ്ചാരത്തരി നാവൂറില്‍
അഞ്ചുന്നതെല്ലാം മഞ്ചാടി..
എള്ളോളം സ്വപ്നത്തില്‍ നീയൊരിക്കല്‍
ആളുകേറാ മാമലയായ്.. ആനകേറാ മാമലയായ്
(കാവേ..തിങ്കള്‍ പൂവേ..)
മാനോടി നിന്നില്‍ മയിലാടി
പഞ്ചമരാഗത്തില്‍ കുയില്‍ പാടി
കിന്നാരത്തള താളത്തില്‍..
തൂവുന്നതെല്ലാം തൂമുത്ത്
തീരാത്ത സ്വപ്നത്തില്‍ നിന്റെയുള്ളം
പൂ കൊഴിയാ പൂമരമായ്..കായോഴിയാ കാമരമായ്
(കാവേ..തിങ്കള്‍ പൂവേ)
Music: ജോൺസൺLyricist: കാവാലം നാരായണപ്പണിക്കർSinger: എം ജി ശ്രീകുമാർFilm/album: നന്മ നിറഞ്ഞവൻ ശ്രീനിവാസൻ