കിനാവിന്റെ കൂടിൻ

കിനാവിന്റെ കൂടിൻ കവാടം തുറന്നൂ

സോപാനദീപം പ്രകാശം ചൊരിഞ്ഞൂ

ഒരേകാന്ത രാവിൽ ചേക്കേറുവാൻ

ക്ഷണിപ്പൂ പ്രസാദം സമം പങ്കിടാനായ്  (കിനാവിന്റെ)
തീർത്ഥം തുളുമ്പും മൃദുസ്മേരസൂനങ്ങളിൽ

ആലോലമാടും ഇളംകാറ്റു സംഗീതമായ്

പ്രാണനിൽ പ്രാണനിൽ വേറിടുന്നൂ ജീവസൗഭാഗ്യം

നിലാവേ വരൂ നീ ശുഭാശംസ നേരാൻ (കിനാവിന്റെ)
നാണം വിടർന്നു മുഖശ്രീയിലാമോദമായ്

ആപാദചൂഡം പടരുന്ന രോമാഞ്ചമായ്

പ്രാണനിൽ പ്രാണനിൽ പെയ്തിറങ്ങീ സ്നേഹസായൂജ്യം

നിലാവേ വരൂ നീ ശുഭാശംസ നേരാൻ (കിനാവിന്റെ)

Music: ജോൺസൺLyricist: പി കെ ഗോപിSinger: കെ എസ് ചിത്രRaaga: പഹാഡിFilm/album: ശുഭയാത്ര

Leave a Comment