കുങ്കുമമലരുകളോ -Kumkuma malarukalo lyrics

Music: മോഹൻ സിത്താര Lyricist: ഒ എൻ വി കുറുപ്പ് Singer: കെ ജെ യേശുദാസ് Film/album: മുഖമുദ്ര

കുങ്കുമ മലരുകളൊ വിരിഞ്ഞൂ

നിൻ കവിളരുണിമയോ

ചഞ്ചല മലർ നയനം ചൊരിഞ്ഞു

നെഞ്ചിലൊരമൃത കണം

നീയെൻ മൺ കുടിൽ മുറ്റത്തും

നിറ ചന്ദ്രിക പെയ്യുന്നൂ

എൻ മൺ കുടിൽ മുറ്റത്തും

ചന്ദ്രിക പെയ്യുന്നൂ

കുളിരരുവികൾ നുരമണി ചിതറിടുമഴകെഴും

അണിവള മണിവളകൾ തുള്ളി (കുങ്കുമ…)
ഒരു വല്ലം പൂക്കളുമായി

പുലരിക്കണിയായി പോരൂ

അളകങ്ങൾ മാടിയൊതുക്കാൻ

തളിർ മെയ് തഴുകിപ്പാടാൻ

അകിൽ ചന്ദന ഗന്ധം തൂകും

കാറ്റായാ‍രോ പാടുന്നു (2)

ശ്രുതിയായ് വാ ഹൊയ്

ഇതിലേ വാ ഹൊയ്

മലർ മഞ്ജിമ നെയ്തിടുമാടകൾ ചാർത്തും

ചാരുതയല്ലേ ദേവീ നീ (കുങ്കുമ…)
കദളിത്തേൻ കൂമ്പു വിരിഞ്ഞൂ

കിളിയേ കിളിയേ പോരൂ

കുരുവീ വാ മുന്തിരിവള്ളി

ക്കൊടികൾ കനികൾ ചൂടി

ഇളമാനുകൾ മേയും മേട്ടിൽ

ഈണത്തിൽ പൂം കുഴലൂതി

ഇതിലേ വാ

ഇനിയും വാ

അനുരാഗിണീ നിൻ കഴൽ തൊട്ടൊരു

പുല്ലിൻ മേടും പൂമേടാകുന്നു (കുങ്കുമ…)
———————————————————

Leave a Comment