Music: കണ്ണൂർ രാജൻ Lyricist: ബിച്ചു തിരുമല Singer: ആശാലത Film/album: കിങ്ങിണി
കുറിഞ്ഞിപ്പൂവേ….കുറിഞ്ഞിപ്പൂവേ….
കൂട്ടം മാറിയ നീയും ഞാനും
കാടിനൊരുപോലെ….
ആശകള്‍ ഉള്ളില്‍ പൂത്തുവിരിഞ്ഞതും
കൊഴിഞ്ഞതും ഒരുപോലെ….
കുറിഞ്ഞിപ്പൂവേ….
നീലപ്പൂം പീലിനിവർത്താടും മാമയിലും
നീലക്കുയിലും തേടും നിന്നെയുമെന്നെയും എന്നും..
(നീലപ്പൂം…)
വസന്തമിതിലെ എന്നോ വിരുന്നുവന്നൊരുവഴിയേ….
എന്നെ ഞാനും….നിന്നെ നീയും….
തിരയുകയല്ലേ പൂവേ…..
കുറിഞ്ഞിപ്പൂവേ….
തേഞ്ചോലത്താഴ്വരയില്‍ മാനോടും മലയില്‍
ഞാനും നീയും നെയ്തൂ നമ്മുടെ സുന്ദരസ്വപ്നം..
(തേഞ്ചോലത്താഴ്വരയില്‍….)
ഉറങ്ങി ഉണരും മുമ്പേ…ഉടഞ്ഞുവീണ കിനാവില്‍
ചില്ലിന്നുള്ളില്‍ സ്വന്തം രൂപം…
ചില്ലിന്നുള്ളില്‍ സ്വന്തം രൂപം….
പരതുകയല്ലേ നമ്മള്‍…
കുറിഞ്ഞിപ്പൂവേ……..
(കുറിഞ്ഞിപ്പൂവേ……..)