Music: രവീന്ദ്രൻ Lyricist: ബിച്ചു തിരുമല Singer: കെ എസ് ചിത്ര Raaga: ആഭേരി Film/album: ചമ്പക്കുളം തച്ചൻ
മകളെ പാതി മലരേ നീ
മനസ്സിലെന്നെ അറിയുന്നു
കനവും പോയ ദിനവും
നിന്‍ ചിരിയില്‍ വീണ്ടും ഉണരുന്നു
ഈ കൊതുമ്പു കളിയോടം
കാണാത്ത തീരം അണയുന്നോ
മകളെ പാതി മലരേ നീ
മനസ്സിലെന്നെ അറിയുന്നു
കുഞ്ഞു താരമായ് ദൂരെ വന്നു നീ
മിന്നി നിന്നിരുന്നോമനേ
അന്നുറങ്ങാത്ത രാത്രിയില്‍ നിന്റെ
ഓര്‍മ്മതന്‍ നോവറിഞ്ഞു ഞാൻ
തഴുകി വീണ്ടുമൊരു തളിരുപാല്‍നിലാ-
വൊളി നുറുങ്ങുപോല്‍ എന്നെ നീ
അലസ മൃദുലമഴകേ…
ആരിരാരാരി രാരീരോ
ആരിരാരാരി രാരീരോ
മകളെ പാതി മലരേ നീ
മനസ്സിലെന്നെ അറിയുന്നു
ഇന്നിതാ എന്റെ കൈക്കുടന്നയില്‍
പഴയ പൂനിലാ താരകം
ഒരു പളുങ്കു പൊന്‍ചിമിഴിനുള്ളിലെ
മണ്‍ചിരാതിന്റെ നാളമായ്
കതിരിടുമ്പോഴും കാറ്റിലാടാതെ
കാത്തിടും മനം കണ്മണി
ഹൃദയമിവിടെ നിറയും
ഇനിയുറങ്ങാരിരാരിരോ
ആരിരാരാരി രാരീരോ
ആരിരാരാരി രാരീരോ
ആരിരാരാരി രാരീരോ