Music: ജോൺസൺ Lyricist: കൈതപ്രം Singer: കെ എസ് ചിത്ര Film/album: ഏഴരപ്പൊന്നാന
മണിമേഘം ചിന്നി ചിന്നി
പുതുമണ്ണിൽ തുള്ളിത്തുള്ളി
മാംഗല്യപ്പൈങ്കിളികൾ കുറി നോക്കി ചൊല്ലുമ്പോൾ
പെണ്ണിൻ നെഞ്ചിലൊരുൽസവമേളം താനത്തരികിട തോം (മണിമേഘം)
തേവാരക്കുന്നിന്മേൽ പൊന്നരളിക്കാവോരം
മന്ത്രക്കല്ലു തിരക്കാനായ് പോണവരേ (തേവാര)
കൊട്ടുണ്ടോ കൊഴലുണ്ടോ തൂമഞ്ഞൾ കൊക്കുണ്ടോ
മണവാളനിരിയ്ക്കാനാവണിയൂഞ്ഞാലിൻ ചേലുണ്ടോ
കോലപ്പൂമയിലേ വരുമോ ശൃംഗാരപ്പദമാടാൻ
സ്വർഗപ്പൊന്മുടിയിൽ വരുമോ (മണിമേഘം)
മായാമറ മാഞ്ഞല്ലൊ കിന്നാരം കേട്ടല്ലോ
നീലത്താമര വിരിയും പുഴയോരത്ത് (മായാമറ)
താലിപ്പൂച്ചെണ്ടുണ്ട് ചെണ്ടിന്മേൽ കസവുണ്ട്
മണവാളനു വെയിലൊഴിയാനായ് നല്ലോലക്കുടയുണ്ട്
നീലപ്പൂങ്കിളിയേ പാടൂ നാടോടിപ്പഴമകളിൽ
പുന്നാരക്കുടമേ പാടൂ (മണിമേഘം)