മറന്നുവോ തോഴീ

മറന്നുവോ തോഴീ…കൊഴിഞ്ഞൊരാ ബാല്യം

മലരിതൾ നുള്ളി നടന്നൊരാ കാലം

ഇനി വരുമോർമ്മകൾ ഹൃദയത്തിൽ നിൻ മുഖം 

വൃഥാ തെളിയുകയായി സഖീ….
(മറന്നുവോ തോഴീ….)
മുരളിയിലേതോ നാൾ ഞാൻ പാടും ഗാനത്തിൻ …ആ…ആ…

മുരളിയിലേതോ നാൾ ഞാൻ പാടും ഗാനത്തിൻ

ശ്രുതിയായെന്നും നീ പൂത്തില്ലേ.. പദസുഖ മലരായ്

മൃദുമൃദംഗങ്ങളുണരെ സ്വരകദംബങ്ങൾ വിടരെ…
(മറന്നുവോ തോഴീ……..)
മറവിയിലായോ നിൻ തീരാത്ത മോഹങ്ങൾ

മറവിയിലായോ നിൻ തീരാത്ത മോഹങ്ങൾ

കദനം കണ്ണുനീരായില്ലേ നീ വെറുമൊരു കഥയായ്

മമഹൃദന്തത്തിൽ നിറയെ ഭവസുഗന്ധത്തിലലിയെ …
(മറന്നുവോ തോഴീ……..)

Music: ജെർസൺ ആന്റണിLyricist: ചിറ്റൂർ ഗോപിSinger: ജി വേണുഗോപാൽFilm/album: ഇന്ധനം

Marannuvo Thozhi…| Indhanam [1990] | (Prabheesh)

Leave a Comment