മേലെ മേഘങ്ങൾ തുഴയുന്ന

മേലേ മേഘങ്ങൾ തുഴയുന്ന മാരിവില്ലിൻ ഓടം
താഴെ ചേലിൽ അരയന്നക്കിളി പോലെയൊഴുകുന്നൊരോടം
അതിൽ നീ വന്നു കുളിർ പെയ്യുന്നു
പല വർണ്ണങ്ങൾ ആത്മാവിൽ വാരിവാരി തൂകുന്നു  (മേലേ)

പൂപ്പന്തൽ തീർക്കുന്നു പൊന്നോലകൾ
പനിനീർ തളിക്കുന്നു പൂന്തെന്നൽ
മന്ത്രത്തിൽ മുങ്ങി മാലകൾ ചാർത്തി
അറിയാതെ ഹൃദയങ്ങൾ പുളകങ്ങളൊന്നാകെ
കൈമാറി തമ്മിൽ കൈമാറി  (മേലേ)

താലങ്ങളേന്തുന്നു തളിർവാടികൾ
മലരാട നെയ്യുന്നു തീരങ്ങൾ
നാണത്തിൽ മുങ്ങും നിൻ മൗനം മാറ്റി
മനതാരിന്നിതളാകെ മധുരങ്ങൾ നേദിക്കും
മൊഴിമാറി ഉള്ളിൽ മൊഴിമാറി   ((മേലേ)

Music: ജോൺസൺLyricist: പൂവച്ചൽ ഖാദർSinger: കെ എസ് ചിത്രഎം ജി ശ്രീകുമാർFilm/album: രാജവാഴ്ച

Leave a Comment