മെയ് തളർന്നാലും

മെയ് തളർന്നാലും കവിളിൽ വേർപ്പണിഞ്ഞാലും
കാൽ കുഴഞ്ഞാലും
ഇളവെയിലേറ്റു നിന്നാലും
അരുതരുതേ തളിരേ വാടരുതേ
അരുതരുതേ മൃദുലേ തളരരുതേ
മെയ് തളർന്നാലും കവിളിൽ വേർപ്പണിഞ്ഞാലും കാൽ കുഴഞ്ഞാലും ഇളവെയിലേറ്റു നിന്നാലും
 
ഈ മനസ്സെന്നും ചൂടും യൗവ്വനോന്മാദം
ഈ മിഴിപ്പൂക്കൾ തേടും നിത്യലാവണ്യം നറുമലരായ് പുലരിക്കതിരൊളിയായ്
പാറുക നാം വെള്ളിപ്പറവകളായ്
മെയ് തളർന്നാലും കവിളിൽ വേർപ്പണിഞ്ഞാലും
 
കാൽ കുഴഞ്ഞാലും ഇളവെയിലേറ്റു നിന്നാലും ഈയുടൽക്കൂട്ടിൽ വാഴും പൊന്നിളംകിളികൾ പാട്ടു പാടുന്നു നമ്മളതേറ്റു പാടുന്നു തളിരുകളായ് വിരിയും തുടുതുടെ നാം പൊന്മുകിലായ് കാറ്റിൽ ഒഴുകുക നാം
മെയ് തളർന്നാലും കവിളിൽ വേർപ്പണിഞ്ഞാലും കാൽ കുഴഞ്ഞാലും ഇളവെയിലേറ്റു നിന്നാലും

Music: എം ജി രാധാകൃഷ്ണൻLyricist: കെ ജയകുമാർSinger: കെ ജെ യേശുദാസ്കെ എസ് ചിത്രFilm/album: ചാമ്പ്യൻ തോമസ്

Mey thalarnnalum / Champion Thomas movie song / Meythalarnnalum /

Leave a Comment