മൗനം സ്വരമായ് മൊഴിയായ്

മൗനം സ്വരമായ് മൊഴിയായ്

നിന്മിഴിപ്പൂക്കളില്‍ തുടിക്കുന്ന നേരം

അനന്തമാം സുരമ്യസുഗന്ധ തരംഗപഥത്തില്‍

അഴകിടും കിളിയുടെ ചിറകടി കേള്‍പ്പൂ ഞാന്‍

മൗനം സ്വരമായ് മൊഴിയായ്
തമ്മില്‍ പുല്‍കും നേരം നമ്മില്‍

ആയിരം വീണതന്‍ നാദം

ഓളങ്ങള്‍ തീര്‍ക്കുന്നു മാല്യങ്ങള്‍ കോര്‍ക്കുന്നു

മീട്ടാത്ത രാഗങ്ങള്‍ നിന്നില്‍ നിറയ്ക്കുന്നു ഞാന്‍

ഓ.. (മൗനം സ്വരമായ്…)
പൊന്നിന്‍ പൂവാം പാദം ചാര്‍ത്തും

കാഞ്ചന നൂപുര മേളം

രോമാഞ്ചമേകുന്നു നിന്മുദ്രകൊണ്ടെന്നെ

രാഗാര്‍ദ്രനാക്കുന്നു എന്നില്‍ നിറഞ്ഞിന്നു നീ

ഓ.. (മൗനം സ്വരമായ്…)

Music: രവീന്ദ്രൻLyricist: പൂവച്ചൽ ഖാദർSinger: കെ ജെ യേശുദാസ്Film/album: പാടാത്ത വീണയും പാടും

Maunam Swaaramay

Leave a Comment