മുകിലിന്റെ പൊൻ തേരിൽ -Mukilinte Pon Theril lyrics

Music: ജി ദേവരാജൻ Lyricist: പന്തളം സുധാകരൻ Singer: കെ ജെ യേശുദാസ്പി മാധുരി Film/album: ആകാശത്തിനു കീഴെ

മുകിലിന്റെ പൊൻ തേരിൽ മനസ്സിന്റെ ചില്ലയിൽ
ചേക്കേറാനൊരു ശാലീന ശാരിക
എന്നു വരും ഇനിയെന്നു വരും
ആകാശത്തിൻ കീഴെ ആത്മവിപഞ്ചിയിൽ
മോഹനഗാനങ്ങൾ മീട്ടുവാനായി ഞാൻ
വന്നുവല്ലോ ഇന്നു വന്നുവല്ലോ (മുകിലിന്റെ..)
 
 
പൂഞ്ചോലയോരത്ത് നർത്തനമാടുന്ന
പൊന്മാനിണയെ ഞാൻ കണ്ടൂ
ലാവണ്യവതിയാം ലാസ്യമനോഹരി
കണ്മണിയെ കണ്ടൂ ഞാൻ കണ്ടൂ
ഇളമാനേ പുള്ളിപ്പിടമാനേ (മുകിലിന്റെ..)
അനുരാഗവനിയിൽ അമൃതകുംഭവുമായ്
വരവർണ്ണിനിയാൾ വന്നല്ലോ
കണ്ടോട്ടേ ഒന്നു തൊട്ടോട്ടേ
 
ആകാശത്തിൻ കീഴെ ആത്മവിപഞ്ചിയിൽ
മോഹനഗാനങ്ങൾ മീട്ടുവാനായി ഞാൻ
വന്നുവല്ലോ ഇന്നു വന്നുവല്ലോ (മുകിലിന്റെ..)

Leave a Comment