മുന്തിരിക്കനി ഞാൻ

മുന്തിരിക്കനി ഞാൻ

മൂവന്തിക്കിളി ഞാൻ

കാമനുശരം ഞാൻ

താമര കുടം ഞാൻ

രാവിൻ ചേരും വികാരം

ഞാനെന്നുള്ളിൽ പകർത്തും

സമയം നുരയും ലഹരി നുകരൂ

അണയൂ അണയൂ അരികിൽ അണയൂ മെല്ലെ

പൊതിയൂ പൊതിയൂ ഉടലാൽ പൊതിയൂ എന്നെ (മുന്തിരിക്കനി)
നന്ദനവനിയിൽ ഒത്തൊരു മലരിൽ

നന്ദനവനിയിൽ ഒത്തൊരു മലരിൽ

വർണ്ണം കൊണ്ടു വർണ്ണം കോരി നിൽക്കുന്നു ഞാൻ

ഒന്നുമെൻ തനുവിൽ ആദിയായ് മാറാൻ

ഒന്നുമെൻ തനുവിൽ ആദിയായ് മാറാൻ

പോരൂ പോരൂ ചാരേ വാരിപ്പുണരൂ എന്നെ

പോരൂ പോരൂ ചാരേ വാരിപ്പുണരൂ എന്നെ..(മുന്തിരിക്കനി)
കാമുക ഹൃദയം കാണുന്ന മിഴി ഞാൻ

കാമുക ഹൃദയം കാണുന്ന മിഴി ഞാൻ

സ്വപ്നം കൊണ്ടു സ്വർഗ്ഗം തീർക്കാനെത്തുന്നു ഞാൻ

ഇന്നെന്റെ ഉയിരിൽ രത്നങ്ങൾ അണിയാൻ

ഇന്നെന്റെ ഉയിരിൽ രത്നങ്ങൾ അണിയാൻ പോരൂ പോരൂ ചാരേ

വാരി പുണരു എന്നെ

പോരൂ പോരൂ ചാരേ

വാരി പുണരു എന്നെ….

(മുന്തിരിക്കനി )

Music: കൃഷ്ണ തേജ്Lyricist: പൂവച്ചൽ ഖാദർSinger: സുനന്ദFilm/album: വെയിറ്റ് എ മിനിറ്റ്

Leave a Comment