നീ യാമിനീ മധുയാമിനീ -Nee Yaaminee Madhuyaaminee lyrics

Music: ജോൺസൺ Lyricist: ഒ എൻ വി കുറുപ്പ് Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര Film/album: തലസ്ഥാനം

നീ യാമിനീ മധുയാമിനി

ഏകാകിനീ പ്രിയ കാമിനീ

തേടുന്നാരേ നീ ഇതിലേ

ഈറനാകുമളിവേണി അഴിയേ അഴകേ (നീ യാമിനീ…)
നീട്ടി നീട്ടിയൊരു കാട്ടുപക്ഷിയുടെ പാട്ടിതാ

കേട്ടുണർന്നൂ പ്രണയാർദ്രമേതു മറുപാട്ടു പാടീ നീ

ഏതു മലർക്കുടിൽ നിന്നെയും

തേടി വിളക്കു കൊളുത്തിയോ

ഏതൊരു കാമുകസന്നിധി തേടുകയായ് ( നീ യാമിനി…)
അല്ലിമുല്ല മദഗന്ധമാർന്ന തിരി നീട്ടിയോ

മല്ലികാശരനു തേൻ കുടങ്ങൾ മലർശാഖി നീട്ടിയോ

നീലനിചോളമഴിഞ്ഞുവോ

നീയലസാംഗി തളർന്നുവോ

നീരദയവനിക താഴ്ത്തിയതമ്പിളിയോ (നീ യാമിനീ…)
—————————————————————————————-

Leave a Comment