നീലമുകിലിൻ മൺകുടത്തിൽ -Neelamukil Mankudathil lyrics

Music: കണ്ണൂർ രാജൻ Lyricist: പി ഭാസ്ക്കരൻ Film/album: രഥചക്രം

നീലമുകിലിൻ മൺകുടത്തിൽ

നീരോ പാലോ പനിനീരോ (നീലമുകിലിൻ..)

പാരിടമാം കാമുകനേകാൻ

പാൽക്കടലിൽ അമൃതാണോ

വാനിടത്തിൽ വിരിഞ്ഞു നിന്ന

വനപുഷ്പത്തിൻ മധുവാണോ (നീലമുകിലിൻ…)
താരകങ്ങൾ പൂത്ത രാവിൻ

താമരപ്പൂപ്പൊയ്കയിൽ

നീയും നിന്റെ തോഴിമാരും

നീരാടുന്നത്‌ കണ്ടല്ലോ (നീലമുകിലിൻ..)

Leave a Comment