നീലയാമിനീ – F -Neelayamini – F lyrics

Music: എസ് പി വെങ്കടേഷ് Lyricist: ഗിരീഷ് പുത്തഞ്ചേരി Singer: കെ എസ് ചിത്ര Film/album: തിരുത്തൽ‌വാദി

നീലയാമിനീ നിൻ കരളിൻ നൊമ്പരം

മൂകതാരമായ് ഒരു മിഴിനീർ-

ത്തുള്ളിയായ്

ഇനിയും മനസ്സേ നിറമേറുമോർമ്മകൾ

കനവായ് വിരിയാൻ അലിവാർന്നുറങ്ങുമോ

വാവോ വാവോ വാവോ വാവോ

നീലയാമിനീ നിൻ കരളിൻ നൊമ്പരം

മൂകതാരമായ് ഒരു മിഴിനീർ-

ത്തുള്ളിയായ്
ലയമൗനം സ്വരമാകും

വിഷാദവീണയായ് ഞാൻ

അതിലോലം മൃദുവിരലോടാൻ

ഇനിയും കൊതിയായ്

വാവോ വാവോ വാവോ വാവോ

നീലയാമിനീ നിൻ കരളിൻ നൊമ്പരം

മൂകതാരമായ് ഒരു മിഴിനീർ-

ത്തുള്ളിയായ്
കണിമഞ്ഞിൻ കുളിരോലും

നിലാവിലാമ്പൽ പോലെ

മനമൊന്നായ് ഇരു തനുവൊന്നായ്

അലിയാൻ കൊതിയായ്

വാവോ വാവോ വാവോ വാവോ
നീലയാമിനീ നിൻ കരളിൻ നൊമ്പരം

മൂകതാരമായ് ഒരു മിഴിനീർ-

ത്തുള്ളിയായ്

ഇനിയും മനസ്സേ നിറമേറുമോർമ്മകൾ

കനവായ് വിരിയാൻ അലിവാർന്നുറങ്ങുമോ

വാവോ വാവോ വാവോ വാവോ

Neelayamini nin karalin nombaram.! (Thiruthalvaadi;1992)

Leave a Comment