നിന്‍റെ ഈ കണ്ണുകളില്‍ -ninteyeekannukalil lyrics

Music: കണ്ണൂർ രാജൻ Lyricist: പി ഭാസ്ക്കരൻ Singer: ഉണ്ണി മേനോൻ Film/album: രഥചക്രം

നിന്‍റെ ഈ കണ്ണുകളില്‍ ഈ രാത്രി (2)

മദനോത്സവ നൃത്ത മേള മധുരോത്സവ നൃത്ത മേള (2)

നിന്‍റെ ഈ കണ്ണുകളില്‍ ഈ രാത്രി 
കവിളിനയില്‍ പൂക്കും കുങ്കുമമോ

നിന്‍റെ കൗമാര ലജ്ജ തന്‍ സംഭ്രമമോ (2)

ചുണ്ടുകളില്‍ വിടര്‍ന്ന പുഞ്ചിരിയോ

പണ്ടത്തെ തോഴനുള്ള ചുംബനമോ

നിന്‍റെ ഈ കണ്ണുകളില്‍ ഈ രാത്രി (2)
കല്‍പ്പനയില്‍ കാണും കതിര്‍ മണ്ഡപമോ

നീ കാത്തിരിക്കും മധുവിധു വിണ്ടലമോ

മനസ്സില്‍ തെളിയുന്ന സങ്കല്‍പ്പമോ 

നിന്‍റെ മണിമാരന്‍ നീര്‍ത്തുന്ന പൂതല്പ്പമോ(2)

നിന്‍റെ ഈ കണ്ണുകളില്‍ ഈ രാത്രി (2)
മദനോത്സവ നൃത്ത മേള മധുരോത്സവ നൃത്ത മേള (2)

നിന്‍റെ ഈ കണ്ണുകളില്‍ ഈ രാത്രി

Ninte ee kannukalil – Radhachakram

Leave a Comment