ഒരുനൂറല്ലിരുനൂറല്ലൈന്നൂറുമല്ലല്ലൊ -oru nooralirunoorallainnoorumallallo lyrics

Music: മലബാർ മനോഹരൻ Lyricist: ഡോ സി രാവുണ്ണി Singer: വിജയൻ പുന്നയൂർ Film/album: സ്വരൂപം

ഒരുനൂറല്ലിറുനൂറല്ലയ്നൂറുമല്ലല്ലോ പെരുനൂറ്റാണ്ടപ്പുറം മുത്തപ്പൻ കാലം

മേലേതിൽ തറവാട്ടിൽ വന്നു പുറന്നവൻ ഇരുപതിറ്റാണ്ടല്ലോ തിരുവായുസ്സ്

മുത്തപ്പൻ മഹിമകൾ ഓർക്കേണം പൊന്മകനേ …മുത്തപ്പൻ മഹിമകൾ വാഴ്‌ത്തേണം പൊന്മകനേ…
പുൽപോലും പൊന്താത്ത മച്ചി കണ്ടത്തില്‍ മുത്തപ്പൻ ചവിട്ടുമ്പോൾ നൂറു മേനി..

പാതിരാനേരത്തു് കാട്ടുതീയാളുമ്പോൾ മുത്തപ്പൻ നോക്കുന്നു തീ കെടുന്നു

അതിവരിഷകെടുതിയിൽ മണ്ണിടം മുങ്ങുന്നു 

മുത്തപ്പൻ നടകൊള്ളുമ്പോൾ ദുരിതശാന്തി….

കൊടുവേനൽ തീയാളി നാടാകെ വേവുന്നു…

മുത്തപ്പനെത്തുമ്പോൾ കുളിർ മാരി….

വ്യാധിപൊറാഞ്ഞല്ലോ മാലോകരെത്തുന്നു 

മുത്തപ്പൻ തൊട്ടപ്പോൾ രോഗശാന്തി….

ഒന്നോളം പോന്നൊരു ചെക്കൻ പടിഞ്ഞല്ലോ 

മുത്തപ്പാ രക്ഷകാ വരികേൽക്കുഎന്നുച്ചം…

ദണ്ണം സഹിയാഞ്ഞമ്മ കേണിതല്ലോ 

അപ്പോഴുതുണ്ടല്‍ത്ഭുതം ജീവരക്ഷ…

മുത്തപ്പാ രക്ഷിക്കെന്നാരൊക്കെ കേണാലും 

കെടുതികൾ നീങ്ങുന്നു വഴി കാണുന്നു…

മുത്തപ്പാ കൈക്കൊൾക്കെന്നാരൊക്കെ വിളിച്ചാലും 

ദുരിതങ്ങൾ നീങ്ങുന്നു ഇരുൾ മായുന്നു….

മുത്തപ്പാ കാത്തിടെന്നാരൊക്കെ ഭജിച്ചാലും 

ആധികൾ വ്യാധികൾ ഒഴിയുന്നല്ലോ.

കുലമാകെ കാക്കുന്നൊരൂരിനെ രക്ഷിപ്പൂ

മുത്തപ്പൻ ചരിതങ്ങൾ ഓർക്കനല്ലൂ
മുത്തപ്പൻ മഹിമകൾ ഓർക്കേണം പൊന്മകനേ 

മുത്തപ്പൻ മഹിമകൾ വാഴ്‌ത്തേണം പൊന്മകനേ..

മുത്തപ്പൻ മഹിമകൾ ഓർക്കേണം പൊന്മകനേ 

മുത്തപ്പൻ മഹിമകൾ വാഴ്‌ത്തേണം പൊന്മകനേ…

Orunooril Irunooril

Leave a Comment