Music: എസ് പി വെങ്കടേഷ് Lyricist: ശ്രീകുമാരൻ തമ്പി Singer: കെ ജെ യേശുദാസ് Film/album: എല്ലാരും ചൊല്ലണ്
പാടൂ ഇനി പാടൂ ഒരു
മഹിത മനോഹരഗാനം
പാടൂ ഇനി പാടൂ നവ
വിജയമഹോത്സവ ഗാനം
വ്യഥയുടെ ഇരുൾ നീങ്ങുന്നു
വെളിച്ചത്തിൻ കൊടി പൊങ്ങുന്നു
ഒളിയിനിയൊഴുകുക (പാടൂ ഇനി പാടൂ…)
ഒന്നായ് ചേരുക നാം ഒരുമയിൽ
ഒന്നിച്ചുണരുക നാം
സ്വപ്നകതിർമണികൾ അണി
ചേർന്നൊന്നായ് കൊയ്യുക നാം
ജനശക്തി ഗംഗാപ്രവാഹമല്ലോ
ഉടയുകയില്ലേ മൺ കൂനകളീ
സംഗമവാഹിനിയിൽ (പാടൂ ഇനി…)
കണ്ണീർമുത്തുകളും ഇനി നാം
പൊന്നായ് മാറ്റിടണം
പൊള്ളും തീക്കുഴിയും മേലിൽ
പള്ളിമടിത്തടമേ
ഉന്മേഷരശ്മി തരംഗങ്ങളായ്
പുതിയൊരു രൂപം പുതിയൊരു ഭാവം
നേടുക നാമിനിയും (പാടൂ.ഇനി…)