പാതിമെയ് മറഞ്ഞതെന്തേ

പാതിമെയ് മറഞ്ഞതെന്തേ സൗഭാഗ്യ താരമേ…
രാവിൻ നീല കലികയിൽ ഏക ദീപം നീ…

അറിയാതുണർന്നു കതിരാർന്ന ശീലുകൾ….
കളമൈനകൾ രാപ്പന്തലിൽ പാടി ശുഭരാത്രി..
ഏതോ കുഴലിൽ തെളിയും സ്വരജതി പോലെ…
എഴുതാ കനവിൻ മുകുളങ്ങളിൽ അമൃതകണം വീണു…

(പാതിമെയ് മറഞ്ഞതെന്തേ)

കനകാംബരങ്ങൾ പകരുന്നു കൗതുകം…
നിറമാലകൾ തെളിയുന്നതാ മഴവിൽകൊടി പോലെ…
ആയിരം കൈകളാൽ അലകളതെഴുതുന്ന രാവിൽ
എഴുതാ കനവിൻ മുകുളങ്ങളിൽ അമൃതകണം വീണു…

(പാതിമെയ് മറഞ്ഞതെന്തേ)
.

Music: ജോൺസൺLyricist: കൈതപ്രംSinger: കെ ജെ യേശുദാസ്Raaga: കല്യാണിFilm/album: പാവം പാവം രാജകുമാരൻ

Pathi May Maranjathenthe- Pavam Pavam Rajakumaran (1990)

Leave a Comment