പൂ മുടിയിഴ കാണും -Poo mudiyizha kaanum lyrics

Music: ജോൺസൺ Lyricist: കൈതപ്രം Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര Film/album: ആയാറാം ഗയാറാം

പൂ മുടിയിഴ കാണും

മഴനീലം ചൂടും മുകിലിനു നാണം

അഴകേ നീ വിരിയൂ

കുളിരൊരു കൈക്കുമ്പിൾ 

പൂവിലൊതുങ്ങിയ പൊയ്കപ്പൂവായ്

പൂ മുടിയിഴ കാണും

ആ…..

മഴനീലം ചൂടും മുകിലിനു നാണം

ആ….
ഈ തരളിത യാമം

മനസ്സിൽ ഈണപ്പൂവിൻ സല്ലാപം

ഈ പ്രണയ വികാരം

കരളിൽ ഓടത്തണ്ടിൻ സംഗീതം

നീയെൻ മാറിൽ വിരലാൽ

രോമാഞ്ചം കൊയ്യൂ

ഓളക്കയ്യിൻ നുര തീരത്തിൻ മാറിൽ

പാൽപ്പുളകം പെയ്യുന്നു

ഇതളണിരാവിൽ

പൂ മുടിയിഴ കാണും

ആ…..

മഴനീലം ചൂടും മുകിലിനു നാണം

ആ….
തേൻ വിശറി ഞൊറിഞ്ഞൂ

അലസം ഏരിക്കാറ്റേ ചാഞ്ചക്കം 

മാന്തളിരിലൊരുങ്ങി ശയന ലീലാമഞ്ചം രാമഞ്ചം

കൈയ്യും മെയ്യും പകർത്തി ശിങ്കാരത്തെയ്യം

തെറ്റിപ്പൂനൂലിൽ സ്വയമിറ്റിറ്റും വീഞ്ഞിൻ 

മാദകമാം സ്വാദിൽ അമൃതപുരാണം
പൂ മുടിയിഴ കാണും

മഴനീലം ചൂടും മുകിലിനു നാണം

അഴകേ നീ വിരിയൂ

കുളിരൊരു കൈക്കുമ്പിൾ 

പൂവിലൊതുങ്ങിയ പൊയ്കപ്പൂവായ്

ലാ ലലലലാ ലാ ലലലലാ

Poo mudiyizha kaanum.! (Aayaraam Gayaaraam;1992)

Leave a Comment