പൂക്കാലം പോയെന്നോ -Pookkaalam Poyenno lyrics

Music: ജോൺസൺ Lyricist: ഒ എൻ വി കുറുപ്പ് Singer: കെ എസ് ചിത്ര Film/album: തലസ്ഥാനം

പൂക്കാലം പോയെന്നോ കാറ്റു പറഞ്ഞു

പുത്തില്ലം പോറ്റും പൊൻ മൈന പറഞ്ഞു

പൊന്നുണ്ണീ പൂത്തിരുളേ

വന്നാലും വീണ്ടും നീ

പാലൊത്ത നിലാവൊത്തൊരു കണിമലരായ്

ഉണരൂ ഇനിയോർമ്മകളിൽ  (പൂക്കാലം…)
താലോലം താരാട്ടുമ്പോൾ

കുളിരോലും കുഞ്ഞിച്ചുണ്ടിൽ

കാണാപ്പൊൻ തരി കദളിത്തേനിൽ

ചാലിക്കും കളമൊഴിയായ് (2)

നീയെന്റെ മാറത്ത് ചായുന്ന നേരത്ത്

കണ്ണാ നീ കാണാതെ

കണ്ണീർ തൂകീ ഞാൻ

വാത്സല്യത്തൂമുത്തം കൊതി തീരെത്തന്നീലാ

പാലൊത്ത നിലാവൊത്തൊരു കണിമലരായ്

ഉണരൂ ഇനിയോർമ്മകളിൽ (പൂക്കാലം…)
ഉണ്ണിക്കൈ നീട്ടീലാ നീ

ഒരു പാവക്കുഞ്ഞിനായി

ഓണത്തുമ്പിയെയൂഞ്ഞാലൂട്ടാൻ

ഓടിപ്പോയ് തൊടികളിൽ നീ (2)

പൂമേടും പുൽ മേടും

പൂമാനത്താഴ്വരയും

താർത്തെന്നലാട്ടുന്ന

താഴം പൂവുകളും

നിൻ ചൊല്ല് തേൻ ചൊല്ല് കൊതി തീരെ കേട്ടില്ലാ

പാലൊത്ത നിലാവൊത്തൊരു കണിമലരായ്

ഉണരൂ ഇനിയോർമ്മകളിൽ  (പൂക്കാലം..)
—————————————————————————————

Leave a Comment