പൂക്കാലം കളമെഴുതാൻ വന്നു
നിളയുടെ തീരങ്ങളിൽ
പുലരിക്കുളിരിൽ
പ്രകൃതിയൊരുങ്ങുമ്പോൾ ഓ….
പൂക്കാലം കളമെഴുതാൻ വന്നു
നിളയുടെ തീരങ്ങളിൽ
ശ്യാമളമാം മണിപ്പൂങ്കാവിനുള്ളിൽ
പൂങ്കുയിൽ പാടുകയായ്
പൂവാന്തളിരിൽ പവിഴം പൊഴിയും
മംഗളമേളവുമായ്
വൃന്ദാവനലയ സാരംഗമീട്ടി
മന്ത്ര തരംഗങ്ങൾ
രിരിസനിസ മമരിസരി നിപമമരി
രിമപനി മപനിസ രിസനിപമ സനിപമരി
പൂക്കാലം കളമെഴുതാൻ വന്നു
നിളയുടെ തീരങ്ങളിൽ
മാനസമാം കളിപ്പൂപ്പന്തൽ തേടും
സ്വപ്നമയൂരികളേ
മാൻകിടാവുകൾ കണ്ണെഴുതൊന്നൊരു
രാഗവസന്തമിതാ
സ്വരകമലങ്ങൾ പാതി വിരിഞ്ഞൊരു
വിഭാതരംഗമിതാ
രിരിസനിസ മമരിസരി നിപമമരി
രിമപനി മപനിസ രിസനിപമ സനിപമരി
പൂക്കാലം കളമെഴുതാൻ വന്നു
നിളയുടെ തീരങ്ങളിൽ
പുലരിക്കുളിരിൽ
പ്രകൃതിയൊരുങ്ങുമ്പോൾ ഓ….
പൂക്കാലം കളമെഴുതാൻ വന്നു
നിളയുടെ തീരങ്ങളിൽ
Music: ഔസേപ്പച്ചൻLyricist: കൈതപ്രംSinger: പി ജയചന്ദ്രൻFilm/album: സ്മൃതികൾ