പ്രായം നിന്നിൽ കവിത

പ്രായം നിന്നിൽ കവിത രചിച്ചു

ഋതുദേവിയായ്

മോഹം എന്നിൽ ചിറകു വിരിച്ചു

അനുരാഗമായ്

ചൊടിയിൽ ചിരിയുമായ്

അരികിൽ അണയൂ നീ

(പ്രായം…)
ഇണ നീ പാടും പുലരീ ഗീതം

ഉയിരിൽ താനേ അലിയും നാളെ

അനുഭൂതികളും സുരദൂതികളും

നറുനെയ്യ് താലം തിരി നീട്ടും

വാർമുടി പിന്നിൽ ചീകിയൊതുക്കിയ

ഗോപികയാണോ നീ

സാഗരകന്യ നിലാവിൽ ചൂടും

പവിഴച്ചിമിഴോ നീ

(പ്രായം…)
സഖീ നീ പാടും അരുവീ തീരം

ഉഷസ്സിൽ താനേ ഉണരും നാളേ

രതിദേവതയും ഇരുകൈ കൂപ്പും

തരുണീ ഞാനും സ്തുതി പാടും

മാറിൽ കനക താഴിക ചൂടും

ആ നക്ഷത്രം നീ

കണ്ണിൽ താരക മിന്നിത്തെളിയും

ദേവസ്ത്രീയും നീ

(പ്രായം…)

Music: കണ്ണൂർ രാജൻLyricist: പത്മനാഭൻSinger: എം ജി ശ്രീകുമാർകോറസ്Film/album: ശങ്കരൻ‌കുട്ടിക്ക് പെണ്ണു വേണം

Prayam Ninnil Malayalam sankaran kuttiku pennu venam movie Song M G Sreekumar,Corus

Leave a Comment