പുതിയലോകവും പുതിയവാനവും -puthiya lokavum lyrics

Music: ബേണി-ഇഗ്നേഷ്യസ് Lyricist: കെ ജയകുമാർ Singer: ജി വേണുഗോപാൽകല്ലറ ഗോപൻ Film/album: കാഴ്ചയ്ക്കപ്പുറം

പുതിയലോകവും പുതിയവാനവും മഴവില്ലും ..ഓ

പുതിയഭരണവും പുതിയവരുതിയും ചെങ്കോലും

ഇതു തരുണഹൃദയ മോഹം

ഇതു പുതിയകന്നിയങ്കം

വീണടിയും തകരും ഇരുളിന്‍ കൂടാരം

പുതിയലോകവും പുതിയവാനവും മഴവില്ലും

പുതിയഭരണവും പുതിയവരുതിയും ചെങ്കോലും

ആ ..ആ
നാടിന്റെ നാളേയ്ക്കല്ലേ നാട്ടാരേ നിങ്ങള്‍ക്കല്ലേ

ചിന്തുന്നതോ ഞങ്ങള്‍ തൂവേര്‍പ്പല്ലേ ..ഓ (2)

അത്താഴമില്ല നിദ്രയുമില്ല

ജയതിലകം ചാര്‍ത്തി വരും

തേരേറ്റമില്ല വിശ്രമമില്ല

വിജയങ്ങള്‍ കൊയ്തു വരും

ധര്‍മ്മാധർമ്മ സംഗരമായല്ലോ

പുതിയലോകവും പുതിയവാനവും മഴവില്ലും..ഓ

പുതിയഭരണവും പുതിയവരുതിയും ചെങ്കോലും
സ്വപ്‌നങ്ങള്‍ക്കീരിലപൊട്ടും സങ്കല്പം പൂത്തു പൊലിക്കും

കാണാതെയാകും കണ്ണീരെള്ളോളവും (2)

പിന്‍മാറ്റമില്ല നീതിയുമില്ല..

തോൽക്കാനിന്നാളല്ല..

ചാഞ്ചാട്ടമില്ല ശങ്കയുമില്ല

ഈ കൊടികള്‍ താഴില്ലാ..

ധര്‍മ്മാധർമ്മ സംഗരമായല്ലോ
പുതിയലോകവും പുതിയവാനവും മഴവില്ലും..ഓ

പുതിയഭരണവും പുതിയവരുതിയും ചെങ്കോലും

ഇതു തരുണഹൃദയ മോഹം

ഇതു പുതിയകന്നിയങ്കം

വീണടിയും തകരും ഇരുളിന്‍ കൂടാരം

പുതിയലോകവും പുതിയവാനവും മഴവില്ലും..ഓ

പുതിയഭരണവും പുതിയവരുതിയും ചെങ്കോലും

Puthiya Lokavum – Kaazhchakkappuram

Leave a Comment