പുതിയൊരു പല്ലവിയെന്നുള്ളിൽ

പുതിയൊരു പല്ലവിയെൻ

ഉള്ളിൽ ഇന്നുണർന്നു

അതിൻ ശ്രുതിയായ് നീ മാറുന്നു

അതിൽ ലയമായ് നീ മാറുന്നു

മുറുകും കരളിൻ തന്ത്രികളിൽ

മുറുകും കരളിൻ തന്ത്രികളിൽ

പുതിയൊരു പല്ലവിയെൻ

ഉള്ളിൽ ഇന്നുണർന്നു
നിശയുടെ മൗനം സ്വരമാകുന്നു

തെന്നൽ മെല്ലെ തഴുകി

നീലിമ മൂടും വീഥിയിലേതോ

ചിറകടിയാകും നാദങ്ങൾ

തന്തം തന്തനം തം തം തനന

തന്തം തന്തനം തം തം തനന

നമ്മൾ നെയ്യും ഓളങ്ങൾ

പുതിയൊരു പല്ലവിയെൻ

ഉള്ളിൽ ഇന്നുണർന്നു
ഇണയായ് മാറും നിഴലാകുന്നു

തമ്മിൽ തമ്മിൽ ഇഴുകി

കതിരൊളി പെയ്യും ഹൃദയദലങ്ങൾ

മധുമയമാക്കും മന്ത്രങ്ങൾ

തന്തം തന്തനം തം തം തനന

തന്തം തന്തനം തം തം തനന

നമ്മിൽ പൂക്കും രാഗങ്ങൾ
പുതിയൊരു പല്ലവിയെൻ

ഉള്ളിൽ ഇന്നുണർന്നു

അതിൻ ശ്രുതിയായ് നീ മാറുന്നു

അതിൽ ലയമായ് നീ മാറുന്നു

മുറുകും കരളിൻ തന്ത്രികളിൽ

മുറുകും കരളിൻ തന്ത്രികളിൽ

പുതിയൊരു പല്ലവിയെൻ

ഉള്ളിൽ ഇന്നുണർന്നു

Music: എം കെ അർജ്ജുനൻLyricist: പൂവച്ചൽ ഖാദർSinger: പി ജയചന്ദ്രൻവാണി ജയറാംFilm/album: ബ്യൂട്ടി പാലസ്

Puthiyoru pallavi
( Christy Joseph) പുതിയൊരു പല്ലവിയെന്നുള്ളിൽ

Leave a Comment