Music: രവീന്ദ്രൻ Lyricist: പൂവച്ചൽ ഖാദർ Singer: കെ ജെ യേശുദാസ് Film/album: കോളേജ് ഓഫ് സെക്സ് ആന്‍ഡ് ഫാമിലി പ്ലാനിംഗ്
രാധേ മൂകമാം വീഥിയിൽ
ഏകനായ് ഞാൻ അലഞ്ഞൂ
എങ്ങു നീ എങ്ങു നീ രാധേ
നിന്നെ തേടിയലഞ്ഞൂ
മൂകമാം വീഥിയിൽ
ഏകനായ് ഞാൻ വരുന്നൂ
(എങ്ങു നീ)
മഞ്ഞിൻ മലർ പെയ്യും ഒരു സായംസന്ധ്യയിൽ
സുരഭില മധുകലികയായ് ശാലീനയായ്…
അരികിൽ വന്നേതോ പ്രണയകവിതപോൽ
ഒഴുകി നീയെൻ ഹൃദയം തഴുകി
(എങ്ങു നീ)
ഇന്നെൻ മിഴി മുന്നിൽ ഇരുൾ മൂടും വേളയിൽ
നിനവിലെ അമൃതണികലേ ആരോമലേ
അകലെ നിന്നേതോ സുകൃതസാരമായ്
ഒഴുകി നീയെൻ അരികിൽ അണയൂ
(എങ്ങു നീ)