Music: ജോൺസൺ Lyricist: ഗിരീഷ് പുത്തഞ്ചേരി Singer: കെ ജെ യേശുദാസ് Film/album: ഊട്ടിപ്പട്ടണം
സാമഗാനലയഭാവം ഓരോ
മനസ്സിലും ഉണരും യാമം
കോകില പഞ്ചമ ലോലാലാപം
സ്മൃതിയിതളിൽ പനിനീരായ് പൊഴിയും (സാമഗാന..)
ആരുടെ പല്ലവ പദമിളകുന്നു
അനിതരമാം ജതിയിൽ മുങ്ങീ
നിറരാവിൻ മണ്ഡപനടയിൽ
ലയലാസ്യം മുറുകുമ്പോൾ’
ദൂരതാരമൊരു കനകവർണ്ണ വര
കലികയായ് മിഴികളിലുണരാം (സാമഗാന..)
ആർദ്രവസന്തം ചിറകുകൾ തുന്നും
അമൃത നിലാക്കുളിരിൽ മൂടി
ലയമേറും ശ്രുതിയിലുണർന്നു
അലിവോലും ശുഭഗീതം
ആത്മവേദിയിതിലനഘരാസരസ
ലഹരിയായ് നിറയുമോ
മധുരിമ ചൊരിയാൻ (സാമഗാന..)
——————————————————————–