സമസ്തപ്രപഞ്ചത്തിനാധാരമാകും -samasthaprapanchathinaadharamaakum lyrics

Music: രവീന്ദ്രൻ Lyricist: ഒ എൻ വി കുറുപ്പ് Singer: കെ ജെ യേശുദാസ് Film/album: സൂര്യഗായത്രി

സമസ്തപ്രപഞ്ചത്തിന്നാധാരമാകും

സഹസ്രാരപത്മത്തിൽ വാഴും മഹസ്സേ

പ്രഫുല്ലപ്രകാശസ്വരൂപ

പ്രണാമം പ്രണാമം പ്രണാമം
ത്രികാലപ്രമാണത്തിൽ സർഗ്ഗസ്ഥിതിപ്രലയ

താളം വിരൽത്തുമ്പിലാടും വിരാട് പുരുഷ

വാഗർഥസത്യസ്വരൂപ

പ്രണാമം പ്രണാമം പ്രണാമം
പ്രണാമം മഹാസർഗ്ഗസംഗീതകാര

പ്രണാമം മഹാകാശദേവാലയേശ

പ്രണാമം ചിദാനന്ദസാരസ്വരൂപ

പ്രണാമം പ്രണാമം പ്രണാമം
———————————————————-

Leave a Comment